മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കി മുഖ്യമന്ത്രി. കൊച്ചിയിലെ പരിപാടികളിൽ മാധ്യമങ്ങളെ പോലീസ് തടഞ്ഞു. മുഖ്യമന്ത്രി എത്തുന്നതിനു മുൻപായി പോലീസ് വലയം തീർത്താണ് മുഖ്യമന്ത്രി കടന്നപോയത്. ഹെലികോപ്റ്റർ വിവാദം അടക്കം ഉയർന്നുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഇടുക്കിയിലും മാധ്യമങ്ങളെ തടഞ്ഞിരുന്നു.
വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയിരുന്നു. വിവാദ വിമാന യാത്രയുടെ സ്പോണ്സര് ആരാണ്? ശശിധരന് കര്‍ത്തയില്‍ നിന്ന് സംഭാവന കൈപ്പറ്റിയവരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെട്ടത് അടക്കമുള്ള ചോദ്യങ്ങളും മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു.
