ഡൽഹി : പാർട്ടി പുനസംഘടനയ്ക്ക് പിറകെ
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും
പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി . കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗം പ്രൊഫസർ. എം. നാഗരാജ ക്കാണ് കേരളത്തിലെ ചുമതല. സഹപ്രഭാരിയായി എം. വെങ്കടേശനെയും നിയമിച്ചു.
ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെയും, അനിൽ ആൻറണിക്ക് നാഗലാൻ്റിൻ്റെയും ചുമതല നൽകി. ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിന്റെ പ്രഭാരി. സ്മൃതി ഇറാനിക്കാണ് ഛത്തീസ്ഗഡിന്റെയും ഹരിയാനയുടെയും ചുമതല. ദേശീയ വൈസ് പ്രസിഡൻറ് റാം മാധവ് ആണ് തമിഴ്നാടിന്റെ പ്രഭാരി.
പുതുച്ചേരിയുടെ ചുമതല കെ സുരേന്ദ്രന്; അനിൽ ആന്റണിക്ക് നാഗാലാൻഡ് ചുമതല
