” ഈ മണ്ഡലകാലത്ത് ഞാൻ തന്നെയാണ് പ്രസിഡൻ്റ്; സർക്കാർ ഒപ്പമുണ്ട്; ദേവസ്വം മന്ത്രിയെ നേരിട്ട് കാണും”; കെ ജയകുമാർ

insight kerala

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ദേവസ്വം മന്ത്രി കെ മുരളീധരയോടുള്ള അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ച് ദേവസ്വം പ്രസിഡൻറ് കെ ജയകുമാർ.

ബോർഡും സർക്കാരുമായി യാതൊരു പ്രശ്നവുമില്ല എന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ ജയകുമാർ അറിയിച്ചു.

“സർക്കാരും ബോർഡുമായി പ്രശ്നങ്ങളില്ല. ഇത്രയും വലിയ തീർത്ഥാടനം നടക്കുമ്പോൾ അതിൻ്റെ മുന്നൊരുക്കങ്ങൾ നടത്തുന്നത് വലിയ സങ്കീർണമായ കാര്യം. ഇത്തവണത്തെ തീർത്ഥാടനം സർക്കാരിനും ബോർഡിനും അഭിമാനകരമാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പു കൊടുത്തു”.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“ബോർഡിനും തനിക്കും വലിയ ആത്മവിശ്വാസമുണ്ട്. ഒന്നും നടന്നില്ല എന്ന് പറയുന്നത് ശരിയല്ല. താൻ പ്രസിഡൻ്റ് ആകുന്നത് ബോർഡിൻ്റെ പേര് ഏറ്റവും മോശമായിരുന്ന സമയത്താണ്. ഞങ്ങളുടെ കാലത്ത് കളങ്കം മാറണം. സ്ഥാപിത താല്പര്യങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ഇടപെടണം. ഇ ടെൻഡർ നടത്തുന്നത് സുതാര്യതയ്ക്ക് വേണ്ടി വേണ്ടിയാണ്. പഴയ സിസ്റ്റത്തിന്റെ ഗുണഭോക്താക്കളെ അത് ചൊടിപ്പിച്ചിട്ടുണ്ടാകും. ബോർഡ് നിരുത്സാഹപ്പെടില്ല.”

“മുഖ്യമന്ത്രി പിന്തുണ നൽകിയിട്ടുണ്ട്. ശബരിമല സീസൺ മോശമായാൽ സർക്കാരിനും ബോർഡിനും മോശമാണ്. ദേവസ്വം മന്ത്രിയെ കാണും. ആശയ കുഴപ്പമുണ്ടെങ്കിൽ അത് പരിഹരിക്കും. മുന്നൊരുക്കങ്ങൾ എല്ലാ ആഴ്ചയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിക്കും. ബോർഡിന് ഒന്നും മറച്ചുവെക്കാനില്ല. ഒരു ഈഗോ ക്ലാഷും ഇല്ല. നിരാശയുള്ളവർ ഉണ്ടാകും.”

“ആസൂത്രിതമായ നീക്കം ഉണ്ടെന്ന് കരുതുന്നില്ല. എന്നെ രാജിവെച്ചിട്ട് നിങ്ങൾക്ക് എന്താണ് താല്പര്യമെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് ചോദിച്ചു. നന്നായി ശബരിമല തീർത്ഥാടനം നടക്കട്ടെ. ശബരിമല അരവണ വിതരണത്തിൽ അപ്രതീക്ഷിത കുറവുണ്ടായി. കാര്യങ്ങൾ ദേവസം മന്ത്രി അറിയിച്ചിരുന്നു. അതിനുശേഷം ആണ് ഡൽഹിക്ക് പോയത്. എന്നാൽ പിന്നീടുള്ള മന്ത്രിയുടെ പ്രതികരണം അങ്ങനെ ആയിരുന്നില്ല. അത്രയും ആളുകളെ പ്രതീക്ഷിച്ചില്ല എന്നത് ശരിയാണ്. നടന്നതൊക്കെ നടന്നു. ഇനി ഭംഗിയായി കാര്യങ്ങൾ മുന്നോട്ടുപോകും. അ

“ആരെങ്കിലും ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചാൽ ഇകഴ്ത്തപ്പെടുമോ . അയ്യപ്പനും ഞാനും സർക്കാരും പറയുന്നു ഈ തീർത്ഥാടന കാലത്ത് ഞാൻ തന്നെയാകും പ്രസിഡൻ്റ്”

Share This Article