“നട തുറക്കുമ്പോഴല്ല നവീകരണം നടത്തേണ്ടത്”; ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി കെ മുരളീധരൻ

insight kerala

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കി ദേവസ്വം-ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ശബരിമലയിലെ നവീകരണ പ്രവർത്തനങ്ങൾ നട അടച്ചിടുന്ന സമയങ്ങളിലാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ നട തുറന്നിരുന്ന സമയത്ത് പ്രവൃത്തികൾ നടത്തിയത് വലിയ വീഴ്ചയാണെന്നും ഇതിൽ തനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടെത് സർക്കാർ ആണ്. പ്രശ്നമുണ്ടായാൽ ദേവസ്വം ബോർഡിനെ ആരും കുറ്റപ്പെടുത്തില്ല, സർക്കാറിന് ആകും വിമർശനം. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് ബോർഡിന്റെ വീഴ്ച ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Share This Article