നടി മഞ്ജു വാര്യർക്കെതിരെ തുടർന്നു വരുന്ന അപകീർത്തിപരമായ പ്രസ്താവനകൾ തുടരരുതെന്ന് ഉത്തരവിട്ട് എറണാകുളം മുൻസിഫ് കോടതി. സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും, ഷാജൻ സ്കറിയയേ രണ്ടാം പ്രതിയാക്കിയും മെറ്റയെ മൂന്നാം പ്രതിയാക്കിയും മഞ്ജു വാര്യർ എറണാകുളം മുൻസിഫ് കോടതിയിൽ നൽകിയ അന്യായത്തിലാണ്, കോടതി നടപടി. മഞ്ജു വാര്യരുടെ സുരക്ഷ, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിയവരികയാണ്. മഞ്ജു ചില റാക്കറ്റുകളുടെ പിടിയിലാണെന്നതടക്കമുള്ള ആരോപണങ്ങളും സംവിധായകൻ ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.
