മുഖ്യമന്ത്രിക്കെതിരായ വ്യാജ രണ്ടാം വിവാഹ ആരോപണത്തിൽ പരാതിക്കാരനായ രാജു പി നായരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആന്റോ അഗസ്റ്റിന്റെ പ്രസ്താവനക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നാണ് രാജു പി നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
“വ്യാജ രേഖയെ കുറിച്ച് ആന്റോ നേരത്തെ തന്നെ സർക്കാരിനെ അറിയിക്കാത്തത്തിൽ സംശയം. വിഷയത്തിൽ ഗൗരവതരമായ അന്വേഷണം വേണം. റെയ്ഡ് നടത്തിയ സമയത്ത് ഇക്കാര്യം ആന്റോ വീണ്ടും ഇക്കാര്യം പറഞ്ഞത് ബ്ലാക്ക് മെയിൽ തന്ത്രം എന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ഗൂഢാലോചന നടത്തുന്നത് ഏത് ശക്തിയാണ്?
“മെസ്സി വിവാദം, മുട്ടിൽ മരം മുറി, റിപ്പോട്ടർ ചാനൽ വില്പന തുടങ്ങിയ കാര്യത്തിൽ വിശദമായ അന്വേഷണം വേണം. എം വി നികേഷ് കുമാറിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണം. റിപ്പോട്ടർ ചാനൽ വില്പനയുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പും തിരിമറിയും
നടന്നിട്ട് ഉണ്ട്.”
“കൈരളിക്ക് പോലും തീർക്കാത്ത പ്രതിരോധം സിപിഎം നേതാക്കൾ റിപ്പോട്ടർ ചാനലിന് വേണ്ടി നടത്തുന്നു. എന്തിനാണ് തോമസ് ഐസക്കിനു ഇത്ര അസ്വസ്ഥത?.വഴി വിട്ട് ആന്റോ അഗസ്റ്റിനെ തോമസ് ഐസക്ക് ന്യായീകരിക്കുന്നു. ഇത് സംശയസ്പദമാണ്. നികേഷ് കുമാർ വഴി സിപിഎം ന്റെ കള്ളപ്പണം ആണോ റിപ്പോട്ടർ ചാനലിൽ ഉപയോഗിച്ചത് എന്നും സംശയിക്കുന്നു. വളരെ വ്യാപത്തിയുള്ള കുറ്റ കൃത്യങ്ങൾ ആണ് നടന്നിരിക്കുന്നത്. അത് സമഗ്രമായി അന്വേഷിക്കണം”. രാജു പി നായർ പറഞ്ഞു

