വയനാട് : അബ്കാരി കേസിൽ അറസ്റ്റിലായി റൊമാൻഡിൽ കഴിയുന്ന ആൻ്റോ ആഗസ്റ്റിൻ കസ്റ്റഡിയിലായി. ആൻ്റോയെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി കോടതിയാണ് ഉത്തരവിട്ടത്. നാലുദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടത്. ഒരു ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.
അനുവദനീയമായതിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് എക്സൈസ് കേസെടുത്തത്.
