കാര്യവട്ടം ഏകദിനം; ടിക്കറ്റ് വിൽപ്പന നാളെ മുതൽ

insight kerala

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന നാളെ മുതൽ തിരുവനന്തപുരത്ത് നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ടിക്കറ്റ് ജീനി (Ticket Genie.in) എന്ന പ്ലാറ്റ്‌ഫോമിലൂടെ കാണികള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. നിരക്കുകള്‍ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് കെ സി എ അറിയിച്ചു.

ഗ്യാലറി, പവലിയന്‍, പവലിയന്‍ എ, പവലിയന്‍ ജെ, എലൈറ്റ് പവലിയന്‍, കെസിഎ ബോക്‌സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ ലഭിക്കുക. രണ്ടാം ഏകദിനം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലെ ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മല്‍സരം ഒക്ടോബര്‍ 3-ന് മൊഹാലി പിസിഎ സ്റ്റേഡിയത്തിലുമാണ് അരങ്ങേറുക. ഏകദിന പരമ്പരയ്ക്ക് ശേഷം ഒക്ടോബര്‍ 6 മുതല്‍ 17 വരെ അഞ്ച് മല്‍സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കും ഇരു ടീമുകളും ഇറങ്ങും. ലക്‌നൗ, റാഞ്ചി, ഇന്‍ഡോര്‍, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ട്വന്റി-20 മല്‍സരങ്ങള്‍ക്ക് നടക്കുന്നത്.

Share This Article