പരീക്ഷാക്രമക്കേടിലെ അന്വേഷണത്തിൽ, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തർക്കത്തിൽ നിയമോപദേശം തേടി കരുതലോടെ നീങ്ങാൻ പിഎസ്സിയും ക്രൈംബ്രാഞ്ചും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല എന്ന പിഎസ്സിയുടെ കത്തിൽ ഉടൻ മറുപടി നൽകേണ്ടതില്ല എന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നിയമ പോരാട്ടത്തിലേക്ക് കടന്നാൽ ആസൂത്രണ ബോർഡ് പരീക്ഷ ഉൾപ്പെടെ നിരവധി ക്രമക്കേടുകളിലെ അന്വേഷണമാകും അനന്തമായി നീളുക. ഇതിനിടെ, PSC യ്ക്കും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കും അനുയോജ്യമായ മറ്റൊരു സ്ഥലത്ത് മൊഴിയെടുക്കൽ നടത്തുന്നതിനെക്കുറിച്ചും ചില ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് തുടരുകയാണ്.
