“PSC ചെയർമാന് പ്രത്യേക അധികാരമില്ല. അന്വേഷണവുമായി സഹകരിച്ചേ മതിയാകൂ ; ഇല്ലെങ്കിൽ കർശന നടപടി”; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

insight kerala

അന്വേഷണവുമായി സഹകരിക്കാത്ത പിഎസ്‌സി ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്സിക്ക് നേരെ വന്നിട്ടുള്ളത്. അതിന്റെ മേൽ അന്വേഷണം നടക്കുമ്പോൾ അന്വേഷണത്തോട് സഹകരിക്കില്ല എന്ന് പിഎസ്സി പറഞ്ഞാൽ പോലീസ് നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

“അന്വേഷണവുമായി സഹകരിക്കില്ല എന്നു പറയാനുള്ള പ്രത്യേക അധികാരം ആർക്കുമില്ല. എല്ലാവരും പൗരന്മാരാണ്. എനിക്ക് നേരെ അന്വേഷണം വന്നാലും അതുമായി സഹകരിക്കണം. പിഎസ്സി ചെയർമാൻ എന്നത് പ്രത്യേക പദവി ഒന്നുമല്ല.”

“വലിയ തട്ടിപ്പ് നടത്തി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചു എന്നുള്ള ഗുരുതര ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. അതുമായി സഹകരിച്ചേ മതിയാകൂ. ഡോക്യുമെൻ്റുകൾ നൽകിയേ മതിയാകൂ. അല്ലെങ്കിൽ പോലീസ് നിയമപരമായ നടപടി സ്വീകരിക്കും”. മുഖ്യമന്ത്രി വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article