കണ്ണൂർ : നാളെ മുതൽ മൂന്ന് ദിവസം കോഴിക്കോട് ചേരുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് കണ്ണൂർ ജില്ലാ ഘടകം കർശന നിർദേശം നൽകുകയാണ്. വിശാല കമ്മിറ്റിയിൽ വ്യക്തി കേന്രികൃത വിമർശനങ്ങളോ ചർച്ചയോ ഉണ്ടാകാൻ പാടില്ല എന്നാണ് നിർദേശം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ കണ്ണൂരിൽ ചേർന്ന് സംസ്ഥാന സെക്രട്ടറി യോഗത്തിൽ സംസ്ഥാന സമിതിയെ പ്രതിനിധീകരിച്ച് എത്തിയ നേതാവാണ് ഇത്തരത്തിൽ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയത്.
നേതാക്കന്മാർമാർക്കെതിരെ കടുത്ത വിമർശനം ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. എം വി ഗോവിന്ദൻ അടക്കം വിമർശനം ഏറ്റുവാങ്ങാൻ സാധ്യതയുണ്ട്. ഓരോ തീരുമാനവും വ്യക്തി കേന്ദ്രീകൃതമല്ല കൂട്ടായ തീരുമാനം ആണെന്ന് പ്രതിനിധികൾ തിരിച്ചറിയണമെന്നും അതാണ് സിപിഎമ്മിന്റെ രീതി എന്നും ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്ത പ്രതിനിധി ചൂണ്ടിക്കാട്ടി. നേതൃത്വത്തിനെതിരായ വിമർശനം പ്രതിരോധിക്കാനുള്ള പല തന്ത്രങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള നിർദ്ദേശമെന്നാണ് വിലയിരുത്തുന്നത്.
