ഒക്ടോബറിൽ സംസ്ഥാനത്ത് പുതിയ വൈദ്യുതിനയം; പുനരുപയോഗ ഊർജ്ജത്തിന് പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

insight kerala

ഇപ്പോൾ ഉണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഒരു അവസരമായി കാണണമെന്ന് മുഖ്യമന്ത്രി. സമഗ്രമായ വൈദ്യുതി നയം സംസ്ഥാനത്ത് ഉണ്ടാകാൻ ഈ പ്രതിസന്ധി പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

‘വിതരണ നഷ്ടം ഏറ്റവും കുറവ് കേരളത്തിലാണ്. അപ്പോഴേക്കും വൈദ്യുതി ആവശ്യം കൂടി. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിലേക്ക് നമുക്ക് മാറണം. നമുക്ക് വാങ്ങാൻ ഇന്ത്യയിലെ പല സ്ഥലത്തും വൈദ്യുതി ഇല്ല.’

‘സ്വാപ് പദ്ധതി പ്രകാരം നമ്മൾ വാങ്ങിയ വൈദ്യുതി ഇപ്പോഴും തിരിച്ചു കൊടുത്തു കൊണ്ട് ഇരിക്കുകയാണ്. മാത്രമല്ല, വാങ്ങിക്കാൻ ചെന്നാൽ വൈദ്യുതി ഇല്ല. അതാണ്‌ നമ്മുടെ പ്രതിസന്ധി. ഒക്ടോബറിൽ പുതിയ വൈദ്യുതി നയം. Renewable energy ക്ക്‌ പ്രാധ്യാന്യം നൽകും.‘ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article