ഇഡി അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമോ? മറുപടി പറയാതെ ബിനോയ് വിശ്വം

insight kerala

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മാസപ്പടി കേസിന്റെ എല്ലാകാര്യങ്ങളും തനിക്ക് അറിയില്ലെന്ന് ബിനോയ്‌ വിശ്വം പ്രതികരിച്ചു. ഇടതിന്റെ മൂല്യങ്ങൾ സിപിഐക്ക് നിർബന്ധമാണ്. സിപിഐയുടേത് എന്നും LDF ന്റെ രാഷ്ട്രീയമാണ്. അതിന് അപ്പുറവും ഇപ്പുറവും ഒന്നും പറയാനില്ല. കേന്ദ്ര ഏജൻസി രാഷ്ട്രീയം കളിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയതലത്തില്‍ ശക്തമായി എതിര്‍ക്കുമ്പോഴും, കേരളത്തിലെ മാസപ്പടി ഇടപാടുകളിലെ സുതാര്യതയില്‍ സി.പി.ഐക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ട്. പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകള്‍ വ്യക്തിപരമായി തന്നെ നേരിടട്ടെ എന്ന നിലപാടിലാണ് ബിനോയ് വിശ്വവും സി.പി.ഐയും. അന്വേഷണം പിണറായി വിജയനിലേക്ക് നേരിട്ട് നീളുന്ന സൂചനകള്‍ പുറത്തുവന്നിട്ടും, അദ്ദേഹത്തിന് അടിയന്തരമായി രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന അഭിപ്രായത്തിനാണ് സി.പി.ഐ സെക്രട്ടറിയേറ്റില്‍ മുന്‍തൂക്കം ലഭിച്ചത്. ഇത് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Share This Article