വന്ദേമാതരം ആലാപനം; പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം, കയ്യാങ്കളി

insight kerala

പാലക്കാട് : നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ബിജെപി യുഡിഎഫ് അംഗങ്ങൾ തമ്മിലാണ് കയ്യാങ്കളി. വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലിയാണ് കയ്യാങ്കളി. കൗൺസിൽ യോഗത്തിന് മുമ്പ് വന്ദേമാതരം പൂർണമായും കേൾപ്പിച്ചു. കോൺഗ്രസ് കൗൺസിലർമാർ പുറത്തിറങ്ങി നിന്നു. വന്ദേമാതരം ആലപിക്കുന്നതിൽ പ്രത്യേകം പ്രമേയം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രമേയം അനുവദിക്കില്ലെന്ന് നഗരസഭാ ചെയർമാൻ വ്യക്തമാക്കി. ഇതേ തുടർന്നുള്ള തർക്കത്തിനിടെയാണ് ബിജെപി- യുഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി ഉണ്ടായത്.

വന്ദേമാതരം ആലപിക്കുന്നതിൽ എതിർപ്പില്ല എങ്കിലും അത് അടിച്ചേൽപ്പിക്കാൻ പാടില്ല എന്നാണ് കോൺഗ്രസ് അംഗങ്ങൾ പറയുന്നത്. വലിയ രീതിയിലുള്ള ബഹളമാണ് നഗരസഭയിൽ ഇപ്പോഴും തുടരുന്നത്. യുഡിഎഫ് സിപിഎം അംഗങ്ങളും മറുഭാഗത്ത് ബിജെപി അംഗങ്ങളും തമ്മിലാണ് കയ്യാങ്കളി.

Share This Article