ഇഡിക്കെതിരെ ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്; “പിണറായിയുടെ പേര് പറയാൻ വീണയേയും ഹസൻ വാരിസിനേയും ഭീഷണിപ്പെടുത്തി”

insight kerala

കോഴിക്കോട് : ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് ആരോപണവുമായി മുഹമ്മദ് റിയാസ്. CMRL ഇടപാടും ഇഡിയുടെ അന്വേഷണവുമായും ബന്ധപ്പെട്ട് വിശദമായ വാർത്താ സമ്മേളനമാണ് മുഹമ്മദ് റിയാസ് നടത്തിയത്.

“CMRL പണം നൽകിയത് വീണ സേവനം നൽകിയതുകൊണ്ടാണ്. രേഖാ മൂലമാണ് ഇടപാടുകൾ നടന്നിട്ടുള്ളത്”.

“പിണറായി വിജയൻറെ പേര് പറയാൻ ഹസൻ വാരിസിനെ ഭീഷണിപ്പെടുത്തി. പിണറായി വിജയനെ അറിയുമോ എന്ന് ചോദിച്ചു. പിണറായിയെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ വീണയുടെ പേര് പറയാൻ ഭീഷണിപ്പെടുത്തി. 22 വയസുള്ള മകളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ മൊഴി എഴുതി നൽകി”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“വീണയേയും ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നു. CMRL കേസിൽ വീണക്കെതിരെ മൊഴി നൽകിയിട്ടില്ല. വീണയ്ക്കെതിരെ CMRLൻ്റെ മൊഴി ഇല്ല. വീണയ്ക്ക് വിഷയത്തിൽ പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരിക്കുന്നത്. “

“ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അവസാനം വരെയും പോരാടും. ” മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Share This Article