ചിറയിൻകീഴിലെ കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എം എൽ എ യെ പാർട്ടി പരസ്യമായി താക്കീത് ചെയ്തേക്കും . രമ്യക്കു വീഴ്ച പറ്റിയെന്ന് കെപിസിസി യോഗത്തിൽ എം എം ഹസനും മറ്റ് നേതാക്കളും രൂക്ഷ വിമർശനമുയർത്തി. എം എം ഹസ്സൻ അധ്യക്ഷനായ അന്വേഷണ സമിതി
റിപ്പോർട്ട് പാർട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചു .
ചിറയിൻകീഴിലെ കയ്യാങ്കളിയിൽ രമ്യ ഹരിദാസിൻ്റെ ഭാഗം കൂടി കേട്ട എം. എം ഹസൻ അധ്യക്ഷനായ അന്വേഷണ സമിതി റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും തുടർ നടപടികൾ .
കെപിസിസി അധ്യക്ഷന്‍ സമർപ്പിച റിപ്പോർട്ടിൽ ഇനി സ്വീകരിക്കേണ്ട അച്ചടക്ക , പരിഹാര നടപടികൾ ഉണ്ടെന്നാണ് വിവരം. റിപ്പോർട്ട് പരിഗണിച്ച് രമ്യയെ പരസ്യമായി താക്കീത് ചെയ്തേക്കുമെന്നാണ് സൂചന. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയത് മുൻനിർത്തി രമ്യയെ കെപിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഭാരവാഹികൾക്കിടയിൽ ശക്തമാണ്. സംസ്ഥാന ജില്ലാ നേതൃത്വങ്ങളും രമ്യയുടെ അപക്വമായ പെരുമാറ്റത്തിൽ അതൃപ്തിയിലാണ്.
കയ്യാങ്കളിക്ക് പിന്നാലെ സഹായി പാളയം പ്രദീപിനെ സംരക്ഷിക്കാൻ പഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രമ്യ കത്ത് നല്‍കിയതോടെയാണ് വിവാദം കൂടുതൽ കനത്തത്. ആദ്യം അച്ചടക്കസമിതിക്ക് മുമ്പിൽ ഹാജരാകാതെ ഒഴിഞ്ഞു മാറിയതും വിമർശനം കനക്കാൻ കാരണമായി.
എന്നാൽ ജനപ്രതിനിധിയായതിനാൽ കടുത്ത നടപടി ഒഴിവാക്കിയേക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.കെപിസിസി ഭാരവാഹി യോഗത്തിനു ശേഷം തീരുമാനം വന്നേക്കും

