ഇഡിക്കെതിരെ മുഹമ്മദ് റിയാസിൻ്റെ സുഹൃത്ത്; ‘റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി’; മൊഴി തിരുത്താൻ ഹസൻ വാരിസ് സത്യവാങ്മൂലം നൽകി

insight kerala

തിരുവനന്തപുരം : ഇഡിക്കെതിരെ കടുത്ത ആരോപണവുമായി മുഹമദ് റിയാസിന്റെ സുഹൃത്ത്. ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി റിയാസിനെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്നാണ് സുഹൃത്ത് പറയുന്നത്. ഹസൻ വാരിസ് ആണ് ഇപ്പോൾ മൊഴി തിരുത്താനായി സത്യവാങ്മൂലം നൽകിയിരിക്കുന്നത്. മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹസ്സൻ വാരിസ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

തന്റെ മകളെകൂടി ഉൾപ്പെടുത്തുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തം മകളാണോ മറ്റൊരാളുടെ മകളാണ് വലുത് എന്ന് തീരുമാനിക്കണമെന്നും ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ഹസൻ വാരിസ് പറയുന്നു. ഭീഷണിപ്പെടുത്തിയാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി എഴുതി വാങ്ങി ഒപ്പിടിപ്പിച്ചതെന്ന് ഹസൻ വാരിസ് സത്യവാങ്മൂലത്തിൽ പറയുന്നു.

മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി എന്ന് പറയുന്നതിൽ നിർണായക മൊഴിയാണ് ഹസൻ വാരിസ് ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയത്. എന്നാൽ ഈ മൊഴിയാണ് ഇപ്പോൾ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥർ ഒപ്പിടിപ്പിച്ചതെന്ന് ഹസൻ വാരിസ് ആരോപിക്കുന്നത്. ഓഗസ്റ്റ് മാസം 18 ന് ഇഡി ഉദ്യോഗസ്ഥർ തൻറെ വീട്ടിൽ വന്നിരുന്നു. റിയാസിനെതിരെ മൊഴി നൽകാൻ ഭീഷണിപ്പെടുത്തുന്നു. 22 വയസ്സുള്ള തൻറെ മകളെ കൂടി ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അഭിഭാഷകനെ വിളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ അനുവദിച്ചില്ല എന്നും ഹസൻ വാരിസ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article