കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിലെത്തി രമ്യാ ഹരിദാസ്

insight kerala

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിലെത്തി രമ്യാ ഹരിദാസ് എംഎല്‍എ. എല്ലാം പാര്‍ട്ടി പറയും എന്ന് മാത്രമാണ് രമ്യാ ഹരിദാസ് പ്രതികരിച്ചത്. നിയമസഭാ കമ്മിറ്റിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ച എംഎല്‍എ പാളയം പ്രദീപിനെ അഡീഷണല്‍ സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ടുള്ള കത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

അത്തരമൊരു കത്ത് കൊടുത്തിട്ടില്ലെന്നും വ്യാജ വാര്‍ത്ത കൊടുത്ത് എംഎല്‍എയെ ഇല്ലാതാക്കാന്‍ നോക്കേണ്ടതില്ലെന്നും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ടും രമ്യാ ഹരിദാസ് മണ്ഡലത്തില്‍ എത്തിയിരുന്നു. കയ്യാങ്കളി വിവാദത്തിന് പിന്നാലെ രമ്യാ ഹരിദാസ് പാലക്കാട്ടേക്ക് പോയിരുന്നു. കെപിസിസി നിയോഗിച്ച അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇന്ന് ഹാജരായേക്കുമെന്ന സൂചന എംഎല്‍എ നല്‍കി. നിയമസഭാ കമ്മിറ്റിക്ക് ശേഷം എംഎം ഹസനെ കണ്ടേക്കുമെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article