അട്ടപ്പാടി ഇരട്ട കൊലപാതകത്തിൽ പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് ഭാര്യയും മകളും അല്ലെന്ന് പ്രതി

insight kerala

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിലായി. ബംഗാൾ സ്വദേശിയാണ് പിടിയിലായത്. യുവതിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്ന പ്രോവത് ദാസ് എന്ന പ്രതിയാണ് പശ്ചിമബംഗാളിൽ നിന്ന് പിടിയിലായത്. പാലക്കാട്‌ നിന്ന് കൊൽക്കത്തയിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊന്നത് തന്റെ ഭാര്യയെയും കുഞ്ഞിനെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി. രണ്ടുമാസത്തെ പരിചയം മാത്രമാണ് ഉള്ളതെന്നും പ്രതി മൊഴി നൽകി.

രണ്ട് ദിവസം മുമ്പാണ് അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ 30 വയസ്സ് പ്രായമുള്ള യുവതിയുടെയും നാല് വയസ്സ് പ്രായമുള്ള പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുപേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമായായിരുന്നു പുഴയിൽ എറിഞ്ഞത്. ഒരു മാസം മുമ്പ് തോട്ടം തൊഴിലിനായി അട്ടപ്പാടിയിലെത്തിയ പശ്ചിമ ബംഗാൾ സ്വദേശി തന്റെ ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്നായിരുന്നു പ്രാഥമിക നിഗമനം

Share This Article