അപർണാ കുറുപ്പിന്റെ പരാതി; അബ്ദുള്ള ബാസിലിന് എതിരായ നടപടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

insight kerala

ബിഗ് ടിവി അവതാരക അപർണ്ണ കുറുപ്പിൻ്റ പരാതിയിൽ വിസ്ഡം നേതാവ് അബ്‌ദുള്ള ബാസിലിനെതിരായ കേസിൽ തുടർ നടപടി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ചാനൽ ചർച്ചയിലെ പരാമർശവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക പരാതി നൽകിയത്. ഈ പരാതിയിലാണ് കേസടുത്തത്. എന്നാൽ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ, യുഡിഎഫിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. അനാവശ്യമായ കേസ് അനുവദിക്കില്ലെന്നും ലീഗ് അധികാരത്തിൽ ഇരിക്കുന്നത് അതിനല്ലെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ തുറന്നടിച്ചിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടർനടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

Share This Article