തൊടുപുഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

insight kerala

തൊടുപുഴ: തൊടുപുഴയിൽ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കെട്ടിടം ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. രണ്ടുപേരെ പുറത്തെടുത്തു . ഇതിൽ ഒരാളുടെ നില ഗുരുതരം. തൊടുപുഴ മുതലക്കടുത്താണ് അപകടമുണ്ടായത്. പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലു തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്.

മലയിൻകീഴ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. തൊടുപുഴ ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി. ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടു കൂടിയാണ് അപകടം ഉണ്ടായത്.

Share This Article