പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
1996 മുതൽ 2016 വരെ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായും തത്തമംഗലം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ മകനാണ്.
കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. ദീർഘകാലം ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായിരുന്നു. 1996 ൽ കെ.കൃഷ്ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2016 വരെ തുടർച്ചയായി വിജയിച്ചു

