രാജി വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി പൂർത്തിയാക്കിയിട്ടെ ഇറങ്ങുകയുള്ളു. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ല. ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകും.. ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞു മനസ്സിലാക്കുമെന്നും
കെ ജയകുമാർ പറഞ്ഞു.
യുദ്ധക്കളത്തിൽ നിൽക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവെക്കാൻ യാതൊരു ഉദ്ദേശവും ഇല്ല. ഇത്തരത്തിലുള്ള വാർത്തകൾ നമ്മളെ ദുർബലപ്പെടുത്താനാണ് സഹായിക്കുക. ചില പ്രസ്താവനകൾ കൊണ്ട് മന്ത്രിയും ദേവസ്വം പ്രസിഡന്റും രണ്ട് തട്ടിലാണെന്ന് തോന്നാം. ചില കാര്യങ്ങളിൽ മന്ത്രി തെറ്റായി ധരിച്ചിട്ടുണ്ടാകാം. അടിസ്ഥാനപരമായി ഒരു പ്രശ്നവുമില്ലെന്ന് അദേഹം വ്യക്തമാക്കി. വളരെ ശ്രമകരമായ ജോലിയുമായി താൻ മുന്നോട്ടുപോകുന്നുവെന്ന് കെ ജയകുമാർ പറഞ്ഞു.
ദേവസ്വം മന്ത്രി കെ. മുരളീധരന്റെ തുടര്‍ച്ചയായ വിമര്‍ശനത്തിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രാജി സന്നദ്ധത അറിയിച്ചതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഭരണസമിതി അംഗങ്ങളെയാണ് രാജി സന്നദ്ധത അറിയിച്ചത്.

