മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാം എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി.
സെക്രട്ടറിയേറ്റിലെ കായിക വകുപ്പ് ഓഫീസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി വിജയന്റെ നേതൃത്വത്തിലുള്ള സംഘം രേഖകൾ ശേഖരിച്ചു. സ്പോൺസറെ തെരഞ്ഞെടുത്ത നടപടി , സർക്കാർ ഉത്തരവ്, അനുമതി, ഇളവ് പൊതു ആസ്തി ഉപയോഗിച്ച സാഹചര്യം എന്നിവയുടെ സർക്കാർ ഇമെയിലുകൾ അടക്കം ആവശ്യപ്പെട്ട് കായിക വകുപ്പ് സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ധനകാര്യം, നിയമം, ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങി എല്ലാ വകുപകളുടെയും ഇടപെടൽ വേണ്ടിയിരുന്നിട്ടും അഭിപ്രായം തേടാതെയും അറിയിക്കാതെയും കായിക വകുപ്പ് പരിപാടിയുമായി മുനോട്ടു പോയത് ദുരൂഹമാണെന്നാണ് SIT വിലയിരുത്തൽ.
മെസിയുടെ പേരിലെ തട്ടിപ്പ് ; കായിക വകുപ്പിന്റെ നടപടി ദുരൂഹമെന്ന് അന്വേഷണസംഘം
