ഷാരോൺ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍; ഡിവൈഎസ്പി ജോണ്‍സണ്‍ കെ ജെ അന്തരിച്ചു

insight kerala

കോഴിക്കോട്: ഷാരോൺ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെജെ ജോൺസൺ അന്തരിച്ചു. പാറശാല ഷാരോൺ വധകേസ് ഉൾപ്പെടെ കേസുകളുടെ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാമുകനായിരുന്ന ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണ രീതിയെ കോടതി അടക്കം അഭിനന്ദിച്ചിരുന്നു. 

Share This Article