രമ്യാഹരിദാസ് കയ്യാങ്കളി; കടുത്ത അതൃപ്തിയിൽ കെപിസിസി ; എം എം ഹസ്സന്റെ അധ്യക്ഷതയിൽ അന്വേഷണ കമ്മിറ്റി

insight kerala

തിരുവനന്തപുരം : രമ്യ ഹരിദാസ് എംഎൽഎയുമായി ബന്ധപ്പെട്ട് ചിറയിൻകീഴിൽ ഇന്നലെ രാത്രിയോടെ ഉണ്ടായ കയ്യാങ്കളിയിൽ കടുത്ത അതൃപ്തിയിലാണ് കെപിസിസി നേതൃത്വം. എംഎൽഎ ഇടപെട്ട കയ്യാങ്കളിയിൽ കടുത്ത നടപടി ഉണ്ടാകണം എന്നാണ് ആവശ്യം. ഗുരുതര അച്ചടക്ക ലംഘനം ഉണ്ടായി എന്നാണ് പാർട്ടി വിലയിരുത്തൽ. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടു. എം എം ഹസ്സൻ അധ്യക്ഷനായ അന്വേഷണ കമ്മിറ്റിയെ പ്രഖ്യാപിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രമണി പി നായർ, മുൻ ഡിസിസി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ എന്നിവർ സമിതി അംഗങ്ങളാണ്. കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്.

അതേസമയം ചിറയിൻകീഴ് പോലീസ് എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രമ്യ ഹരിദാസിന്റെ പരാതിയിൽ SC ST ആക്രമണ നിരോധന നിയമപ്രകാരം ഏഴുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രമ്യ ഹരിദാസിനെതിരായ പരാതിയിലും കേസെടുത്തിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article