മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ചേന്തി അനിലിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.. മുഖ്യമന്ത്രി പരിപാടിക്ക് എത്തില്ല എന്ന് അറിഞ്ഞുകൊണ്ട് ആസൂത്രിതമായി മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് ഉണ്ടായത് എന്ന് പൊലീസ് പറയുന്നു.. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും.. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള അപേക്ഷ പോലീസ് നൽകിയിട്ടുണ്ട്.. കഴിയുമെങ്കിൽ പ്രതിയെ ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം..
