കാന്തപുരത്തിൻ്റെ സ്ത്രീകൾക്കെതിരായ പ്രതികരണത്തെ ന്യായീകരിച്ച് SYS സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇസ്ലാമിക ആഘോഷങ്ങൾക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്ന് sys സെക്രട്ടറി സിറാജിലെ ലേഖനത്തിലൂടെ പറയുന്നു. ദഫ് പ്രദർശനം, സ്കൗട്ട്. ഫ്ലവർഷോ തുടങ്ങിയ പരിപാടികളിൽ പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിലായിരുന്നു നേരത്തെ കാന്തപുരം പ്രസ്താവന ഇറക്കിയത്. മുസ്ലിം സമുദായത്തോട് അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ നൽകിയ നിർദേശം മാത്രമാണെന്നാണ് റഹ്മത്തുള്ള സഖാഫി പറയുന്നത്.
സ്വന്തം പ്രസ്ഥാനത്തിന്റെ അച്ചടക്കത്തെയും തനിമയെയും സംരക്ഷിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം പുരോഗമനമല്ല. മറിച്ച് ജനാധിപത്യത്തെ കുറിച്ചുള്ള വിവരക്കേടും സ്വേച്ഛാധിപത്യവുമാണെന്നും റഹ്മത്തുള്ള സഖാഫിയുടെ സിറാജിലെ ലേഖനത്തിൽ പറയുന്നു
