തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. അയ്യങ്കാളി സ്മാരക സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. പുലർച്ചെ 5.30 നാണ് സംഭവം. ഡ്രൈവറാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് പൊടുന്നനെ തീപിടിച്ചത്.
‘KL 05 AV 3686’ എന്ന നമ്പറിലുള്ള RENAULT KWID വാഹനമാണ് കത്തിയത്. വാഹനം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടേതെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. വാഹനം തിരിച്ചറിയുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ബഹളം കേട്ടും ഡ്രൈവറുടെ നിലവിളി കേട്ടും നാട്ടുകാർ ഓടിക്കൂടി എങ്കിലും അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നില്ല.പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. വാഹനത്തിൻറെ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

