കണ്ണൂർ: തളിപ്പറമ്പിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തുറന്നടിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് . തളിപ്പറമ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളി എന്നും കൂടുതൽ കരുത്തനായ ഒരാളെ നിർത്തണമായിരുന്നു എന്നും കെ കെ രാഗേഷ് പറഞ്ഞു.
ടി കെ ഗോവിന്ദനെ കടന്നാക്രമിച്ചാണ് കെ കെ രാഗേഷ് രംഗത്തുവന്നത്. ടി കെ ഗോവിന്ദൻ വർഗ്ഗ വഞ്ചകൻ തന്നെയാണ്. ടി കെ ഗോവിന്ദൻ നേരത്തെതന്നെ ഡീൽ ഉണ്ടാക്കി. തളിപ്പറമ്പിൽ കൂട്ടത്തിൽ നിന്ന് കുത്തുണ്ടാക്കി. തളിപ്പറമ്പിന്റെ ബ്രൂട്ടസ് ആണ് ടി കെ ഗോവിന്ദൻ. ഗോവിന്ദനെ ഈ പാർട്ടി മറക്കില്ല എന്നും രാഗേഷ് മുന്നറിയിപ്പ് നൽകി.
1970ന് ശേഷം ആദ്യമായാണ് തളിപ്പറമ്പിൽ സിപിഎം പരാജയപ്പെടുന്നത്. മണ്ഡലത്തിൽ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് പാര്‍ട്ടി അവലോകന യോഗത്തില്‍ വിലയിരുത്തിയിരുന്നു. പി.കെ ശ്യാമളയെ സ്ഥാനാര്‍ഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ ഗോവിന്ദന് സിപിഎം വിട്ട് യുഡി എഫ് സ്വതന്ത്രനായി മത്സരിച്ചത്.

