കോഴിക്കോട് : പി വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബേപ്പൂരിലെ തോൽവി പഠിക്കാൻ സമിതി രൂപീകരിച്ചു. കോൺഗ്രസാണ് സമിതി രൂപീകരിച്ചത്. യുഡിഎഫിനെ വെട്ടിലാക്കി പി വി അൻവറിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നിരുന്നു. യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നതായും ചോർന്ന വോട്ട് കണക്ക് പുറത്ത് വിടുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പി വി അൻവർ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന, ജില്ലാ യു.ഡി.എഫ് നേതൃത്വങ്ങള്‍ക്ക് താന്‍ നല്‍കിയ മുന്നറിയിപ്പുകളും അന്‍വര്‍ കുറിപ്പില്‍ വെളിപ്പെടുത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താന്‍ ആവശ്യമായ വോട്ടുകള്‍ താന്‍ സ്വയം സമാഹരിക്കാമെന്നും യു.ഡി.എഫ് തങ്ങളുടെ വിജയ വോട്ടുകള്‍ ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം. തിരഞ്ഞെടുപ്പിന് ശേഷം വിദഗ്ധരെ വെച്ച് നടത്തിയ വിശകലനത്തില്‍ തന്നെ പരാജയ സൂചനകള്‍ വ്യക്തമായിരുന്നു.

