ഐ.പി.എസ് ട്രെയിനി എന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച കേസിൽ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വടവാതൂർ സ്വദേശി ആദിത്യൻ പി.അജയൻ എന്ന യുവാവിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. 6 മാസം മുൻപ് പുതുപ്പള്ളി കൈതേപ്പാത്ത് ബാറിൽ എയർ ഗണ്ണുമായി എത്തി ഭീഷണി മുഴക്കിയ കേസിലും പ്രതിയാണ് അറസ്റ്റിലായ ആദിത്യൻ.
