പുലികളി സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു

insight kerala

പുലികളി സംഘങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം വർധിപ്പിച്ചു. ഒരുലക്ഷം രൂപയായി വർദ്ധിപ്പിച്ചുവെന്ന് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഇന്ന് വൈകുന്നേരം ഉത്തരവിറങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയതായി മന്ത്രി ജനീഷ് വ്യക്തമാക്കി.

ഓണം നാളുകളിൽ തൃശൂരുകാരുടെ ഏറ്റവും പ്രധാന ആഘോഷമാണ് പുലികളി. എന്നാൽ കുറേ വർഷങ്ങളായി തൃശൂരിലെ പുലികളി സംഘങ്ങൾ നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. കഴിഞ്ഞ ഓണക്കാലത്ത് ഓരോ സംഘങ്ങൾക്കും മൂന്ന് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. തുക ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് ആവശ്യമായ രേഖകൾ സമർപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതനുസരിച്ച് പല സംഘങ്ങളും രേഖകൾ കൈമാറിയിരുന്നെങ്കിലും പണം മാത്രം ലഭിച്ചില്ലെന്ന് കാട്ടി സംഘടനകൾ പ്രതിഷേധിച്ചിരുന്നു

സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കാര്യത്തിൽ തുടർ നടപടികളില്ലാതായതോടെ പുലികളി സംഘം ഭാരവാഹികൾ തൃശൂർ ജില്ലാ കളക്ടറെ നേരിൽ കാണുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article