CPM, CPI തർക്കം; ‘നേതാക്കൾ മിതത്വം പാലിക്കണം’; ടി പി രാമകൃഷ്ണൻ

insight kerala


പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിലെ പ്രസ്താവനകളിൽ നേതാക്കൾ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിണറായിയുടെ പരാമർശം മുൻപുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് വന്നതാണ് എന്നും ടി പി കൊച്ചിയിൽ പറഞ്ഞു.

ഇടതുമുന്നണിയെ ദു‌ർബലപ്പെടുത്തുന്ന നിലപാടാണ് പിണറായിയുടേതെന്ന് സത്യൻ മൊകേരി ജനയു​ഗത്തിലെഴുതിയിരുന്നു. ഐക്യമുന്നണിയുടെ പ്രാധാന്യവും സമീപനവും പിണറായി പഠിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. കെ രാജൻ ഉൾപ്പടെ നിലപാട് കടുപ്പിച്ചതോടെ സിപിഐക്കെതിരെ സിപിഎം നേതാക്കളും പരസ്യ വിമ‍ർശനവുമായി എത്തി. മുൻ മന്ത്രി വി ശിവൻകുട്ടിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം സി.എൻ മോഹനൻ രൂക്ഷ വിമ‍ർശനുമായി രംഗത്തെത്തി. 

Share This Article