പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ കേസ് ഫയല്‍ ക്ലോസ് ചെയ്യാനിരിക്കെയാണ് പുതിയ അഭ്യൂഹം. അതേസമയം, സുകുമാര കുറുപ്പ് വിദേശത്ത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളില്‍ നിന്ന് വിവരം തേടും. മാധ്യമങ്ങളില്‍ വന്ന വ്യക്തിയുടെ വിവരമാണ് ഇന്റര്‍പോളില്‍ നിന്ന് ആവശ്യപ്പെടുക.
കുറുപ്പിന്റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അലി അക്ബര്‍ പുറത്തുവിട്ടിട്ടുണ്ട്. 2023 ലെടുത്ത ഫോട്ടോയാണിതെന്ന് അലി അക്ബര്‍ പറഞ്ഞു. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ പോകുന്നതും വീട്ടില്‍ താമസിക്കുന്നതുമടക്കം വിശ്വസീനീയ വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഈ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
