വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരെ കർശന നടപടി

insight kerala

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശം. രൂപം മാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കാണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനങ്ങളിൽ അനധികൃതമായി പിടിപ്പിച്ചിട്ടുള്ള ലൈറ്റുകളും അലോയി വീലുകളെയുമെല്ലാം ഇതിൽ പെടും.
മൂന്ന് മാസത്തിനുള്ളിൽ വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തിയതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ട്രാൻസ്‌പോർട്ട് കമ്മീഷണർ എംവിഡി മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴയീടാക്കാഞ്ഞതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു.

Share This Article