കോഴിക്കോട് ടൗണിൽ നിന്നും തിക്കൊടിയിലേക്കുള്ള യാത്രക്കിടെ സ്വകാര്യ ബസിൽ നിന്ന് യുവതിയെ രാത്രിയിൽ ഹൈവേയിൽ ഇറക്കിവിട്ടതായി പരാതി.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോയ ഋതിക എന്ന ബസാണ് രാത്രി എട്ടുമണിക്ക് യുവതിയെ നന്തി ബസാറിൽ ഹൈവേയിൽ ഇറക്കിവിട്ടത്.
തിക്കൊടി ടൗണിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബസ് ഹൈവേയിലൂടെ നീങ്ങുകയായിരുന്നു.തുടർന്ന് നാട്ടുകാർ കോണി വെച്ചാണ് യുവതിയെ താഴെ സർവീസ് റോഡിലേക്ക് ഇറക്കിയത്.
തിക്കോടിയിൽ പുതിയ ഹൈവേ തുറന്നതോടെ സർവീസ് റോഡിലൂടെ ബസുകൾ കടന്നുപോകണമെന്ന പോലീസ് നിർദ്ദേശം ഉണ്ടായിട്ടും പല ബസുകളും നിർദ്ദേശം അവഗണിച്ച് പുതിയ ഹൈവേയിലൂടെ തന്നെ സർവീസ് തുടരുന്നതായാണ് പരാതി.
ബസുകൾ ഹൈവേയിലൂടെ കടന്നുപോയി മുകളിലെ ഭാഗത്ത് യാത്രക്കാരെ ഇറക്കിവിടുന്നതോടെ പലരും നാട്ടുകാരുടെ സഹായത്തോടെ കോണിയിലൂടെ താഴെ ഇറങ്ങുന്ന അവസ്ഥ തുടരുകയാണ്.

