സർക്കാറിനെ കടന്നാക്രമിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

insight kerala

മലപ്പുറം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. യുഡിഎഫ് സർക്കാരിനെതിരായി സിപിഎം നടത്തുന്ന പരിപാടിയിൽ പങ്കെടുത്താണ് സമസ്ത മുശാവറ അംഗവും വഖഫ് ബോർഡ് അംഗവും കൂടിയായ ഉമർ ഫൈസി വിമർശനം നടത്തിയത്.

‘ഷോൺ ജോർജിൻ്റെ അപ്പീലിൽ സർക്കാർ അഭിഭാഷകൻ പിന്തുണച്ചു. ലീഗ് മന്ത്രി ഉള്ള വകുപ്പിലാണ് ഈ സ്ഥിതി. ഹംസയും, ഉമർ ഫൈസിയും ചേർന്നുള്ള ബോർഡ് ആണ് സർക്കാരിൻ്റെ പ്രശ്നം. അതിനുവേണ്ടി ആർഎസ്എസ് കാരനോട് കൂട്ടുകൂടാൻ യുഡിഎഫിന് ഒരു മടിയുമില്ല. മത മൂല്യങ്ങൾ നഷ്ടപ്പെട്ടാലും രണ്ട് അമുസ്ലിമുകളെ ചേർക്കാൻ ഉള്ള നീക്കമാണ് നടത്തിയത്.’

തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം സുലഭമാകുന്നു. അതിൽ തൂഫാൻ ആകുന്നു. സർക്കാരിൻ്റെ പല നിലപാടുകളും ആശയക്കുഴപ്പങ്ങളും ആശങ്കകളും ഉള്ളത്. ഇതവരെ എങ്ങോട്ട് നയിക്കും എന്ന് അറിയില്ല എന്നും ഉമ്മർ ഫൈസി .മ. എപി വിഭാഗം സമസ്ത നേതാവായ സി.മുഹമ്മദ് ഫൈസിയും ചടങ്ങിലുണ്ട്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന സമസ്ത നേതാവാണ് ഉമർ ഫൈസി മുക്കം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article