കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശ; വിയോജിപ്പുമായി ഹൈബി ഈഡന്‍ , മുഖ്യമന്ത്രിക്ക് കത്തയച്ചു

insight kerala

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി. ‘കേരളം മെട്രോ’ എന്ന പുനര്‍നാമകരണം വിചിത്രമെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കാന്‍ കെഎംആര്‍എല്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു.

കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റയാണ് സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചത്. കൊച്ചിയിലെ മെട്രോ സര്‍വീസുകള്‍ക്ക് പുറമെ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട് ലാഭത്തിലോടുകയാണ് കമ്പനി. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ സ്മാര്‍ട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികള്‍ തുടങ്ങിയവയും കെഎംആര്‍എല്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആര്‍എല്ലിനാണ്. ഈ സാഹചര്യത്തിലാണ് നഗരകേന്ദ്രീകൃതമായ പേര് കമ്പനിയുടെ നിലവിലെയും ഭാവിയിലെയും വിപുലമായ പ്രവര്‍ത്തന മേഖലയ്ക്ക് അനുയോജ്യമല്ലാത്തതിനാല്‍ ‘കേരളം മെട്രോ റെയില്‍’ എന്ന പുതിയ പേര് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

Share This Article