അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; മുട്ടിൽ മരംമുറിയിൽ വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

insight kerala

കൊച്ചി : അഗസ്റ്റിൻ സഹോദരൻമാർക്ക് കനത്ത തിരിച്ചടി; മുട്ടിൽ മരംമുറി കേസിൽ വിചാരണ നീട്ടണമെന്ന ഹർജി തള്ളി. ചോറ്റാനിക്കര കോടതിയിലെ നടപടികൾക്കെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പ

വിചാരണ കോടതി കുറ്റം വായിച്ച് കേൾപ്പിക്കാൻ ഇന്ന് ഹാജരാകാൻ പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മുമ്പും പ്രതികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകാനിരിക്കെയാണ് ഇത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഹൈക്കോടതി പൂർണമായും തള്ളി. ഇത്തരം ആവശ്യങ്ങൾക്കായി കീഴ്കോടതിയെയാണ് സമീപിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് ഹർജി ഹൈക്കോടതി തള്ളിയത്.

Share This Article