മാസപ്പടി കേസിൽ ഇ ഡി റെയ്ഡിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന് പിന്തുണയുമായി സിപിഎം ജില്ലാ നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉൾപ്പെടെയുള്ള നേതാക്കൾ റെയ്ഡ് നടക്കുന്ന പി നിഖിലിന്റെ ഫ്ലാറ്റിൽ എത്തി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വസതികളിലാണ് റെയ്ഡ് നടക്കുന്നത്. ഇ ഡി റെയ്ഡ് രാഷ്‌ട്രീയ പേരിതമെന്ന് സിപിഎം ജില്ല സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. ഇഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല കോൺഗ്രസുമുണ്ടെന്നും കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു
