മുഹമ്മദ് അഫ്സലിനും ട്രീസ ജോളിയ്ക്കും അർജുന അവാർഡ്

insight kerala

മലയാളികളായ മുഹമ്മദ് അഫ്സലിനും ട്രീസ ജോളിക്കും ഉൾപ്പെടെ 17 പേർക്ക് അർജുന അവാർഡ്. പാലക്കാട്ടുകാരനായ ഓട്ടക്കാരൻ ആണ് അഫ്സൽ. കണ്ണൂരുകാരിയായ ബാഡ്മിൻറൺ താരമാണ് ട്രീസ . ദേശീയ യുവജന കായിക മന്ത്രാലയമാണ് കായികാ അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണ ഖേൽ രത്‌ന പുരസ്കാരം ആർക്കും നൽകിയിട്ടില്ല. കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടിയ ട്രീസ ജോളിക്ക് ജി എസ് ടി വകുപ്പിൽ സർക്കാർ ജോലി നൽകിയിരുന്നു.

Share This Article