“ഒരു ചില്ലിക്കാശു പോലും നഷ്ടമുണ്ടായിട്ടില്ല” ; അബ്ദുറഹ്‌മാൻ

insight kerala

ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌ മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. ഇ‍ൗ വിഷയത്തിൽ ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും സ്‌പോൺസറും തമ്മിലാണ്‌ കരാറൊപ്പിട്ടത്‌. ഇ‍ൗ കരാറുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും വി അബ്‌ദുറഹിമാൻ വ്യക്തമാക്കി.

കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. സ്‌പോൺസർക്ക്‌ പണമടയ്‌ക്കുന്നതിന്‌ റിസർവ്‌ ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക്‌ വഴിയാണ്‌ സ്‌പോൺസർ AFAയ്‌ക്ക്‌ പണമടച്ചത്‌. കായിക വകുപ്പ്‌ സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ്‌ ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും വി അബ്ദുറഹ്മാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Share This Article