തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കായിക മന്ത്രി ഇടപെട്ട് സർക്കാർ ചട്ടങ്ങൾ അട്ടിമറിച്ചു എന്ന് റിപ്പോർട്ട്. സ്പോൺസർക്കായി വഴിവിട്ട ഇടപാട് നടത്തിയതായി കണ്ടെത്തി. മെസ്സിയെ കാണിച്ച് തട്ടിപ്പ് നടത്തിയതായി കായിക വകുപ്പിൻ്റെ റിപ്പോർട്ട്. സ്പോൺസറെ തെരഞ്ഞെടുത്തതിൽ ചട്ടം പാലിച്ചില്ല. മുൻ കായിക മന്ത്രി അബ്ദുറഹ്മാൻ പ്രതിക്കൂട്ടിൽ . നടപടിക്രമം പാലിച്ചല്ല കായിക മന്ത്രി ഇടപെട്ടതെന്ന് കണ്ടെത്തി. കലൂർ സ്റ്റേഡിയം കൈമാറിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്. ഫിഫ അനുമതിയില്ലാതെയാണ് വാഗ്ദാനം നൽകിയത്. ഫിഫയുടെ അംഗീകാരം ഉറപ്പാക്കിയിരുന്നില്ല. ചട്ടങ്ങൾ പാലിച്ചാണ് എൽഡിഎഫ് സർക്കാർ അനുമതി നൽകിയത്. തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ അന്വേഷണം വേണമെന്നാണ് കായിക വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട യാത്രകളും മെയിലുകളും പരിശോധിക്കണമെന്ന് കായിക വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ശുപാർശ ചെയ്യുന്നതാണ് കായിക വകുപ്പിന്റെ റിപ്പോർട്ട്. മുൻ കായിക മന്ത്രിയെ പ്രതിക്കൂട്ടിൽ ആക്കിയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

