ടി ജി മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി; കരിങ്കൊടിയുമായി കോടതി വളപ്പിൽ SFI , DYFI പ്രവർത്തകർ

insight kerala

തിരുവനന്തപുരം : CJP സമരക്കാരെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ RSS സഹയാത്രികൻ ടി ജി മോഹൻദാസിനെ പൊലീസ് കോടതിയിൽ ഹാജരാക്കി. വഞ്ചിയൂർ കോടതിക്ക് മുന്നിൽ SFI , DYFI പ്രവർത്തകർ മോഹൻദാസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു. കരിങ്കൊടിയുമായാണ് കോടതി വളപ്പിൽ SFI , DYFI പ്രവർത്തകർ പ്രതിഷേധിച്ചത്.

സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മോഹൻദാസ് സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് പൊലീസിന്റെ വാദം. പൊലീസ് ട്രെയിനിങ് കോളജിലാണ് ടി.ജെ മോഹന്‍ദാസ് നിലവിലുള്ളത്. കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടും. ജാമ്യത്തിന് ശ്രമിക്കും 7 വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

നാല് വകുപ്പുകളാണ് ടി.ജി. മോഹന്‍ദാസിനെതിരെ ചുമത്തിയത്. കലാപാഹ്വാനം, വിവിധ വിഭാഗങ്ങളില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ക്രമസമാധാനം തകര്‍ക്കുന്നരീതിയില്‍ പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article