ഔദ്യോഗിക വാഹനം എത്തിയില്ല; ഓട്ടോറിക്ഷയിൽ കയറി സുരേഷ് ഗോപി

insight kerala

ഔദ്യോഗിക വാഹനം വരാൻ വൈകിയതിനെ തുടർന്ന് വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കേന്ദ്രമന്ത്രി കയറിയ ഓട്ടോറിക്ഷയ്ക്ക് രണ്ട് പോലീസ് വാഹനങ്ങളും അകമ്പടിയായി. ഉദ്ഘാടനത്തിനായി മന്ത്രി എത്തിയത് വ്യാപാരശാലയുടെ വാഹനത്തിലായിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് ശേഷം ഔദ്യോഗിക വാഹനം എത്താൻ വൈകിയതോടെ മന്ത്രി ഓട്ടോറിക്ഷയിൽ മടങ്ങുകയായിരുന്നു.

Share This Article