മുതലപ്പൊഴിയിൽ സ്‌കൂബാ ടീം തെരച്ചിൽ നടത്തുന്നു

insight kerala

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നു. കാണാതായ ഷിജിനായി തെരച്ചിൽ നടത്താൻ ഉച്ചയോടെ സ്കൂബാ ഡൈവേഴ്സ് എത്തി. വിഴിഞ്ഞത്ത് ഉൾക്കടലിൽ വള്ളം മറിഞ്ഞ് കാണാതായ ജോൺ മത്യാസിനായുള്ള കോസ്‌റ്റ് ഗാർഡിൻ്റെയും കോസ്റ്റൽ പൊലീസിൻ്റെയും തിരച്ചിലും തുടരുകയാണ്.
സ്കൂബാ ഡൈവേഴ്സിനെ കൊണ്ടുവന്ന് രാവിലെ മുതൽ തെരച്ചിൽ നടത്തുമെന്നായിരുന്നു മന്ത്രി സി. പി ജോണിൻ്റെ വാഗ്ദാനം . എന്നാൽ ടീം എത്തിയപ്പോൾ ഉച്ചക്ക് 12.30. സ്കൈ ലൈൻ സ്പോർട്സ് എന്ന സ്കൂബ ടീം സംഘത്തിൽ ഉള്ളത് 4 പേരാണ്. ഹെലികോപ്റ്ററിലും നിരീക്ഷണം നടത്തുത്തുന്നുണ്ട്.

സ്ഥലം സന്ദർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

നേരത്തെ നിശ്ചയിച്ച പ്രകാകാരം രാവിലെ അഞ്ചര മണി മുതൽ തന്നെ മുതലപ്പൊഴിയിലും, വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടങ്ങിയിരുന്നു. കഴിഞ്ഞ മുപ്പത്തി ഒന്നിനാണ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഷിജിനെയും വിഴിഞ്ഞത്ത് ഉൾക്കടലിൽ വള്ളം മറിഞ്ഞ് ജോൺ മത്യാസിനെയും കാണാതായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article