സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം . വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ ഉൾപ്പെടെ ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കെ എൻ ബാലഗോപാലും രംഗത്തുവന്നു.
ക്ഷേമ പെൻഷൻ അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്ഷേമ പെൻഷൻ തടസ്സപ്പെടുത്തുന്ന ഓർഡർ ലക്ഷ കണക്കിന് ജനങ്ങളെ ബാധിക്കുന്നതാണെന്നും ആ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
“നേരിട്ട് പോയി വാങ്ങണം എന്ന് തീരുമാനം കിടപ്പുരോഗികൾ അല്ലാത്ത ആരോഗ്യപ്രശ്നം ഉള്ളവരെ ബാധിക്കും. പെൻഷൻ കൃത്യമായി ജനങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യാൻ തീരുമാനിച്ചത്.
പോസ്റ്റ് ഓഫീസ് അടക്കം പല സംവിധാനങ്ങൾ വഴിയുള്ള വിതരണം ഫലപ്രദമല്ല എന്ന് കണ്ടതിനെ തുടർന്നാണ് സഹകരണ ബാങ്ക് തെരഞ്ഞെടുത്തത്. കേന്ദ്രസർക്കാരിൽ നിന്ന് പെൻഷൻ ആയി ലഭിക്കുന്നത് കുറഞ്ഞത് മാത്രം. അത് ലഭിക്കുന്നതിന് യാതൊരു തടസ്സവും വരില്ല.
ക്ഷേമ പെൻഷൻ എന്ന സംവിധാനം പതുക്കെ പതുക്കെ ദുർബലമാക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗം
ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അല്ല യുഡിഎഫ് ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്
എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന ചൊല്ലി ഇങ്ങനെയുള്ള ആളുകളെ ഉദ്ദേശിച്ചാണ്
ക്രമക്കേടുണ്ടെങ്കിൽ അത് ഇല്ലാതാക്കുകയാണ് വേണ്ടത്
പോരായ്മ വരുത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് അത് വാങ്ങാനുള്ള ശ്രമം ഉണ്ടാകും
ക്രമക്കേടിന്റെ സാധ്യത ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ട് എന്ന് കരുതി ആ സംവിധാനം തന്നെ ഇല്ലാതാക്കരുത്
നല്ലൊരു വിഭാഗം ആളുകളും ഇത്തരം സമ്പ്രദായങ്ങളോട് വലിയ ബന്ധം ഒന്നുമുള്ള ആളുകളല്ല
ഇതിൽ രാഷ്ട്രീയം കാണുന്നുണ്ടെങ്കിൽ അത് അപകടം അല്ലേ
എൽഡിഎഫ് മാത്രമല്ലാല്ലോ സഹകരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത്
മുഖ്യമന്ത്രി കോൺഗ്രസ് സംഘടനയുടെയും ലീഗിന്റെയും മാത്രം ആളാണോ
എല്ലാവരെയും സ്ഥലം മാറ്റിക്കളയും എന്ന ഭീഷണി ഒക്കെയാണ് നടത്തുന്നത്
മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണ്
ആരെങ്കിലും എന്തെങ്കിലും തെറ്റായ ഉപദേശം നൽകിയാൽ അത് സ്വീകരിക്കുന്ന ആളാണ് മുഖ്യമന്ത്രി എന്ന് കരുതുന്നില്ല
അദ്ദേഹത്തിൻറെ സ്വന്തം ബുദ്ധിയിൽ തോന്നിയത് ആണെങ്കിൽ അത് അങ്ങേയറ്റം അപകടമാണ്.” കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി

