രക്ഷാപ്രവർത്തകൻ രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം എത്തിച്ചത് ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ

insight kerala

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപണം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നപ്പോൾ ചാവക്കാട് വരെ ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് കൊണ്ടു വന്നത്. വഴിയിൽ വെച്ച് മറ്റൊരാംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചതിൽ തികഞ്ഞ അനാസ്ഥയെന്ന് ആംബുലൻസ് ഡ്രൈവർമാരാണ് വെളിപ്പെടുത്തിയത്. എംബാം ചെയ്യാതെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

സ്വന്തം ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയ രാജേഷിനെ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. മുഖ്യമന്ത്രി തിരുവനന്തപുരത്തെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Share This Article