തമിഴ്‌നാട് നിയമസഭയിൽ കറുത്ത വേഷമണിഞ്ഞ് DMK എംഎൽഎമാർ

insight kerala

ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ഡിഎംകെയുടെ പ്രതിഷേധം തുടരുന്നു. ഇന്ന് ഡിഎംകെ എംഎൽഎമാർ കറുത്ത വേഷമണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിൽ ഇന്നലെ നിയമസഭയിൽ കൂടുതൽ പ്രക്ഷോഭത്തിലേക്ക് കടക്കേണ്ടതായിരുന്നു എന്ന വിലയിരുത്തലാണ് സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടായത്. ഇത്രയേറെ വലിയൊരു നീക്കം പ്രതിപക്ഷ നേതാവിനോട് കാട്ടിയിട്ടും കാര്യമായ പ്രതിഷേധം സഭയിൽ ഉണ്ടായില്ല എന്നാണ് ഒരു വിഭാഗം എംഎൽഎമാർ വിമർശിച്ചത്. അതിൻറെ ഭാഗമായ കൂടുതൽ പ്രതിഷേധത്തിനായി കറുത്ത വേഷം ധരിച്ച് എംഎൽഎമാർ സഭയിലെത്തിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ സഭയിൽ എത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനാണ് എംഎൽഎമാർ കവാടത്തിൽ നിൽക്കുന്നത്. ഒ പനീർശെൽവവും ഇവർക്കൊപ്പമുണ്ട്.

കാവേരിനദി ജലപ്രശ്നം ഉൾപ്പെടെ ഇന്ന് നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിക്കും.

Share This Article